25 August Sunday

കൂട്ടില്ലാതെ ക്യാപ്‌റ്റൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019


കൂട്ടാളികളെല്ലാം ഒരറ്റത്ത്‌ കിവീസ്‌ പേസ്‌ പടയുടെ ആക്രമണത്തിന്‌ മുന്നിൽ തലകുനിച്ച്‌ മടങ്ങിയപ്പോൾ ലങ്കൻ നിരയിൽ പൊരുതിനിന്ന്‌ ക്യാപ്‌റ്റൻ  ദിമുത്‌ കരുണരത്‌നെ മാത്രം. മോശം പന്തുകൾ തെരഞ്ഞുപിടിച്ച്‌ ആക്രമിച്ചു. മറ്റ്‌ പന്തുകൾ പ്രതിരോധിച്ചു. അവസാനക്കാരനായ മലിംഗ മടങ്ങുമ്പോഴും ഓപ്പണറായി ഇറങ്ങിയ നായകൻ പുറത്താകാതെ മൈതാനത്തുണ്ടായിരുന്നു. 84 പന്തിൽ 52 റണ്ണാണ്‌ ലങ്കൻ നായകന്റെ സമ്പാദ്യം.

നാല്‌ വർഷം മുമ്പാണ്‌ കരുണരത്‌നെ അവസാനമായി ഏകദിനം കളിച്ചത്‌. അതിനുമുമ്പ്‌ സ്‌കോട്‌ലൻഡിനെതിരെ സന്നാഹം കളിച്ചു. കരുണരത്‌നെയെ ക്യാപ്‌റ്റനാക്കിയതിൽ വൻ വിമർശമുയർന്നിരുന്നു. 19 കളി മാത്രമാണ്‌ ഇതിന്‌ മുമ്പ്‌ ഈ മുപ്പത്തൊന്നുകാരൻ കളിച്ചത്‌. നേടിയ റൺ 317ഉം.


പ്രധാന വാർത്തകൾ
 Top