07 October Friday

വനിതാ കോപ അമേരിക്ക : എട്ടാംവട്ടവും ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022


ബൊഗോട്ട
കോപ അമേരിക്ക വനിതാ ഫുട്‌ബോളിൽ ബ്രസീലിന്റെ തേരോട്ടം. കൊളംബിയയെ ഒരു ഗോളിന്‌ മറികടന്ന്‌ എട്ടാംതവണയും ചാമ്പ്യൻമാരായി. തുടർച്ചയായ നാലാംകിരീടവുമാണ്‌.  ഒമ്പതു ടൂർണമെന്റിൽ ഒരുവട്ടം മാത്രമാണ്‌ ബ്രസീൽ കിരീടം കൈവിട്ടത്‌. 2006ൽ അർജന്റീനയോട്‌ വീണു.

കൊളംബിയക്കെതിരെ ഡെബീന്യയാണ്‌ വിജയഗോൾ കുറിച്ചത്‌. ഇടവേളയ്‌ക്കുമുമ്പ്‌ പെനൽറ്റിയിലൂടെയായിരുന്നു ഈ മുന്നേറ്റക്കാരിയുടെ ഗോൾ. ബ്രസീൽ പരിശീലക പിയ സുൻദാഗെ കോപ നേടുന്ന ആദ്യ വനിതാകോച്ചായി. അർജന്റീനയാണ് മൂന്നാം സ്ഥാനം നേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top