13 July Monday

വിനേഷിനും രോഹിതിനും ഖേൽരത്ന ശുപാർശ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

വിനേഷ്‌ ഫോഗട്ട്‌


ന്യൂഡൽഹി
പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയ്‌ക്കായി ക്രിക്കറ്റ്‌ താരം രോഹിത്‌ ശർമ, ഗുസ്‌തിക്കാരി വിനേഷ്‌ ഫോഗട്ട്‌, ജാവലിൻത്രോ താരം നീരജ്‌ ചോപ്ര  എന്നിവരെ ശുപാർശ ചെയ്‌തു.

കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനമാണ്‌ രോഹിതിനെ ശുപാർശ ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിനെ പ്രേരിപ്പിച്ചത്‌. ശിഖർ ധവാൻ, ഇഷാന്ത്‌ ശർമ, വനിതാതാരം ദീപ്‌തി ശർമ എന്നിവരെ അർജുന അവാർഡിനും ശുപാർശ ചെയ്‌തിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top