15 October Tuesday

സിക‌്സറിൽ മുമ്പൻ ഗെയ‌്ൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019


ട്രെന്റ‌്ബ്രിഡ‌്ജ‌്
ലോകകപ്പ‌് ചരിത്രത്തിൽ ഏറ്റവുമധികം സ‌ിക‌്സ‌ർ അടിച്ച ബഹുമതി ഇനി വിൻഡീസ‌് താരം ക്രിസ‌് ഗെയിലിന‌്. ലോകകപ്പിൽ 27 മത്സരങ്ങ‌ളിൽ നിന്നായി 40 സിക‌്സറുകളാണ‌് ഗെയ‌്ൽ പറത്തിയത‌്.

ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ‌്സിന്റെ 37 സിക‌്സ‌ർ എന്ന റെക്കോഡാണ‌് പാകിസ‌്ഥാനെതിരായ മത്സരത്തിൽ ഗെയ‌്ൽ മറികടന്നത‌്. മൂന്ന‌് സിക‌്സറും ആറ‌് ഫോറും ഗെയ‌്‌ലിന്റെ ബാറ്റിൽനിന്ന‌് പിറന്നു.  വെസ‌്റ്റിൻഡീസിനു വേണ്ടി ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത ഫീൽഡർമാരിൽ ഗെയ‌്‌ൽ മുൻ ക്യാപ‌്റ്റൻ കാൾ ഹൂപ്പർക്കൊപ്പമെത്തി. 120 ക്യാച്ചാണ‌് ഇരുവർക്കും.


പ്രധാന വാർത്തകൾ
 Top