20 April Tuesday

സ്പാനിഷ് ലീഗ് : അത്‌ലറ്റികോ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021


മാഡ്രിഡ്‌
ആറുവർഷത്തിനുശേഷം സ്‌പാനിഷ്‌ ലീഗ്‌ കിരീടം ചൂടാനുള്ള അത്‌ലറ്റികോ മാഡ്രിഡിന്റെ മോഹം സാഫല്യത്തിലേക്ക്‌. വിയ്യാറയലിനെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി പട്ടികയിൽ മുന്നേറി. 24 കളിയിൽ 58 പോയിന്റാണ്‌ അത്‌ലറ്റികോക്ക്‌. രണ്ടാമതുള്ള ബാഴ്‌സലോണയ്‌ക്ക്‌ 25ൽ 53ഉം. 14 കളികളാണ് ലീഗിൽ ഇനി‌ ബാക്കി. വരുംകളികളിൽ ജയം തുടർന്നാൽ ദ്യേഗോ സിമിയോണിയുടെ അത്‌ലറ്റികോയുടെ കാത്തിരിപ്പ്‌ അവസാനിക്കും. ഇതുവരെ രണ്ടുകളിമാത്രമാണ്‌ അവർ തോറ്റിട്ടുള്ളു. 18ലും ജയിച്ചു. നാലെണ്ണം സമനിലയായി. 47 ഗോളുകളാണ്‌ അടിച്ചുക്കൂട്ടിയത്‌. ബാഴ്‌സ (55) കഴിഞ്ഞാൽ രണ്ടാമത്‌. ഏറ്റവും കുറവ്‌ വഴങ്ങിയത്‌ അത്‌ലറ്റികോയാണ്‌. ആകെ പതിനാറെണ്ണം.

വിയ്യാറയലിനെതിരെ അൽഫോൻസോ പെദ്രസയുടെ പിഴവും ജോയോ ഫെലിക്‌സിന്റെ ഗോളുമാണ്‌ അത്‌ലറ്റികോക്ക്‌ ജയം നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top