05 April Sunday

ഫെഡറർ ഫ്രഞ്ച്‌ ഓപ്പണിനില്ല

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


ബേസൽ
പരിക്കുകാരണം റോജർ ഫെഡറർ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ പിൻമാറി. വലതുകാലിന്‌ പരിക്കേറ്റ മുപ്പത്തിയെട്ടുകാരൻ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി. പിന്നാലെയാണ്‌ ഫ്രഞ്ച്‌ ഓപ്പണിൽ കളിക്കില്ലെന്നറിയിച്ചത്‌. മെയ്‌ 24നാണ്‌ ഫ്രഞ്ച്‌ ഓപ്പൺ. അഞ്ചു വർഷത്തിനിടെ ഇത്‌ നാലാംതവണയാണ്‌ ലോക മൂന്നാം റാങ്കുകാരന്‌ കളിമൺ കോർട്ടിലെ ടൂർണമെന്റ്‌ നഷ്ടമാകുന്നത്‌. ദുബായ്‌ ഓപ്പൺ, ഇന്ത്യൻ വെൽസ്‌, മയാമി തുടങ്ങിയ ഓപ്പണുകളിലും ഫെഡറർ കളിക്കില്ല.
 


പ്രധാന വാർത്തകൾ
 Top