08 August Saturday

ലിവർപൂളിനെ ആദരിക്കാൻ മാഞ്ചസ്റ്റർ സിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

പെപ്‌ ഗ്വാർഡിയോള


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ചാമ്പ്യൻമാരായ ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റി ആദരിക്കും. ജൂലൈ രണ്ടിന്‌ ഇത്തിഹാദിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂളിന്‌ ‘ഗാർഡ്‌ ഓഫ്‌ ഹോണർ’ നൽകുമെന്ന്‌ സിറ്റി പരിശീലകൻ പെപ്‌ ഗ്വാർഡിയോള അറിയിച്ചു‌. കളിക്കാർ മൈതാനത്ത്‌ ഇറങ്ങുമ്പോൾ ഇരുവശങ്ങളിലും അണിനിരന്ന്‌ ബഹുമാനാർത്ഥം കൈയടിക്കുന്ന രീതിയാണ്‌ ഗാർഡ്‌ ഓഫ്‌ ഹോണർ.  ‘ലിവർപൂൾ ഞങ്ങളുടെ മൈതാനത്ത്‌ എത്തുമ്പോൾ ആദരിക്കാതെ തരമില്ല. അത്രയ്‌ക്ക്‌ സുന്ദരമായ പ്രകടനമായിരുന്നു അവരുടേത്‌’–-ഗ്വാർഡിയോള പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top