13 May Thursday
ഇനി കിരീടപ്പോര്‌

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമി: പിഎസ്‌ജി x മാഞ്ചസ്റ്റർ സിറ്റി, റയൽ x ചെൽസി‌

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഇനി കിരീടപ്പോരാട്ടം. സെമി ലൈനപ്പായി. റയൽ മാഡ്രിഡ്‌ ചെൽസിയെയും, മാഞ്ചസ്റ്റർ സിറ്റി പിഎസ്‌ജിയെയും നേരിടും. ഇരുപാദങ്ങളിലായാണ്‌ സെമി. ഫൈനൽ മെയ്‌ 28ന്‌ ഇസ്‌താംബുളിൽ. സിറ്റിക്കും പിഎസ്‌ജിക്കും ഇതുവരെ യൂറോപ്പിലെ ചാമ്പ്യൻമാരാകാൻ കഴിഞ്ഞിട്ടില്ല. ചെൽസി ഒരുവട്ടം കിരീടം നേടി. 2012ൽ. ലീഗിലെ എക്കാലത്തെയും മികച്ച സംഘമായ റയൽ 13‌ തവണയാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ നേടിയത്‌.

ക്വാർട്ടറിൽ റയൽ മുൻചാമ്പ്യൻമാരായ ലിവർപൂളിനെയാണ്‌ വീഴ്‌ത്തിയത്‌ (3–-1). ചെൽസി പോർട്ടോയെ മറികടന്നു (2–-1). പിഎസ്‌ജി ശക്തമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെയാണ്‌ തോൽപ്പിച്ചത് (3–-3)‌. എതിർതട്ടകത്തിൽ നേടിയ ഗോളിന്റെ മുൻതൂക്കമാണ്‌ പിഎസ്‌ജിക്ക്‌ തുണയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top