07 August Friday

ഐഎസ്‌എൽ കൊച്ചിയിലും ഗോവയിലും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020


ന്യൂഡൽഹി
കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഈ വർഷത്തെ ഐഎസ്‌എൽ ഫുട്‌ബോൾ മത്സരങ്ങൾ രണ്ട്‌ വേദികളിൽ നടത്താൻ ആലോചന. കൊച്ചിയും ഗോവയുമാകും വേദികൾ. നവംബർമുതൽ മാർച്ചുവരെ അടച്ചിട്ട സ്‌റ്റേഡിയത്തിലാകും കളി.

അടുത്ത സീസണിൽ വിദേശ കളിക്കാരുടെ എണ്ണത്തിൽ കുറവുവരുത്താനും തീരുമാനിച്ചു. ആദ്യ ഇലവനിൽ ഇറക്കാവുന്ന നാല്‌ വിദേശ താരങ്ങളിൽ ഒരാൾ ഏഷ്യൻ വംശജനായിരിക്കണം. നിലവിൽ അഞ്ചു കളിക്കാരെ ഇറക്കാൻ അനുമതിയുണ്ട്‌. ആറ്‌ കളിക്കാരുമായി കരാറിൽ ഒപ്പിടാം. നേരത്തെ ഏഴ്‌ വിദേശ കളിക്കാരെ ടീമിൽ എടുക്കാമായിരുന്നു. കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക്‌ അവസരം നൽകാനാണ്‌ പുതിയ തീരുമാനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top