22 June Tuesday

മൈക്ക്‌ ഹസിക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021


ന്യൂഡൽഹി
ഐപിഎലിലെ കോവിഡ്‌ വ്യാപനം തുടരുന്നു. അവസാനമായി ചെന്നൈ സൂപ്പർ കിങ്സ്‌ ബാറ്റിങ്‌ പരിശീലകൻ മൈക്ക്‌ ഹസിക്ക്‌ രോഗം സ്ഥിരീകരിച്ചു.

നേരത്തേ ചെന്നൈയുടെ ബൗളിങ്‌ കോച്ച്‌ ലക്ഷ്‌മിപതി ബലാജി ഉൾപ്പെടെ രണ്ടുപേർക്ക്‌ കോവിഡ്‌ ഉറപ്പിച്ചിരുന്നു. രോഗം കണ്ടെത്തുന്ന ആദ്യ വിദേശിയാണ്‌ ഹസി. ഇതോടെ ഈ ഓസ്‌ട്രേലിയക്കാരന്റെ നാട്ടിലേക്കുള്ള മടക്കം വൈകും. നിലവിൽ ന്യൂഡൽഹിയിൽ ഹോട്ടലിൽ നിരീക്ഷണത്തിലാണ്‌ ഹസി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top