14 July Tuesday

ബീർ ബഹാദൂർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ഹൈദരാബാദ്‌
ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച സ്‌ട്രൈക്കറായിരുന്ന ബീർ ബഹാദൂർ അന്തരിച്ചു. 75 വയസ്സായിരുന്നു. പട്ടാള ടീമായ ഇഎംഎ സെന്ററിനായി കേരളത്തിലെത്തിയ ബീർ ബഹാദൂർ കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക്‌ സുപരിചിതനാണ്‌.

കേരളത്തിലെ ജനപ്രിയ ടൂർണമെന്റുകളായ സേട്ട്‌ നാഗ്‌ജി, ചാക്കോള, ജി വി രാജ, ശ്രീനാരായണ ഗുരു ട്രോഫി എന്നിവയിൽ തിളങ്ങി. 1960–-1970 കാലഘട്ടമാണ്‌ സുവർണകാലം. 1966ലെ ബാങ്കോക്ക്‌ ഏഷ്യൻ ഗെയിംസ്‌ ക്യാമ്പിലുണ്ടായിരുന്നു. 1985ൽ പട്ടാളത്തിൽനിന്ന്‌ പിരിഞ്ഞശേഷം ജീവിതം ദുരിതമായിരുന്നു. ജീവിക്കാനായി സെക്കന്തരാബാദിലെ തെരുവുകളിൽ പാനീപൂരി വിൽക്കുന്നത്‌ വാർത്തയായിരുന്നു.


പ്രധാന വാർത്തകൾ
 Top