11 July Saturday

പത്മിനി തോമസ്‌ വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

തിരുവനന്തപുരം
കേരള സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്റും ഇന്ത്യൻ അത്‌ലീറ്റുമായിരുന്ന പത്മിനി തോമസ്‌ റെയിൽവേയിൽനിന്ന്‌ വിരമിച്ചു. 41 വർഷത്തെ സർവീസിനുശേഷം വിരമിക്കുമ്പോൾ തിരുവനന്തപുരത്ത്‌ ചീഫ്‌ റിസർവേഷൻ സൂപ്പർവൈസറായിരുന്നു.

1982 ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും  4 x 400 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കി. അർജുന അവാർഡും ജിവി രാജ പുരസ്‌കാരവും നേടിയിട്ടുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top