26 January Wednesday

അണ്ടർ 19 ലോകകപ്പ് : ഇന്ത്യൻ പട ഇന്നിറങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


പ്രൊവിഡൻസ്‌
അഞ്ചാം കിരീടം സ്വപ്നംകണ്ട്‌ ഇന്ത്യൻ കൗമാരപ്പട. അണ്ടർ 19 ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയാണ്‌ ആദ്യ മത്സരത്തിൽ യാഷ്‌ ധുള്ളിന്റെയും സംഘത്തിന്റെയും എതിരാളി. വൈകിട്ട്‌ ആറരയ്‌ക്ക്‌ പ്രൊവിഡൻസ്‌ സ്‌റ്റേഡിയത്തിലാണ്‌ കളി. കൗമാര ലോകകപ്പിൽ ഏറ്റവും നേട്ടമുള്ള ടീമാണ്‌ ഇന്ത്യ. നാലുവട്ടം ചാമ്പ്യൻമാരായി (2000, 2008, 2012, 2018). കഴിഞ്ഞ പതിപ്പിൽ ഉൾപ്പെടെ മൂന്നുവട്ടം റണ്ണറപ്പും രണ്ടുവട്ടം സെമിഫൈനലും കടന്നു.

ഡിസംബർ അവസാനം നടന്ന ഏഷ്യാ കപ്പ്‌ വിജയത്തിനുശേഷമാണ്‌ ഇന്ത്യ എത്തുന്നത്‌. കിരീടപ്രവചനത്തിൽ ഇത്തവണയും മുൻപന്തിയിലുണ്ട്‌. ഓപ്പണർ ഹർണൂർ സിങ്‌, വൈസ്‌ ക്യാപ്‌റ്റൻ ഷെയ്‌ഖ്‌ റഷീദ്‌ എന്നിവരാണ്‌ ബാറ്റർമാരിലെ പ്രധാനികൾ. ബൗളിങ്ങിൽ വിക്കി ഒസ്‌ത്‌വാലും രാജ്‌വർധൻ ഹംഗർഗേക്കറിലുമാണ്‌ പ്രതീക്ഷകൾ.

ഓൾറൗണ്ടർമാരായ രാജ്‌ ബാവയും രവി കുമാറും ഏഷ്യാ കപ്പിൽ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. മുൻ ഇന്ത്യൻ താരം ഹൃഷികേഷ്‌ ഹേമന്ദ്‌ കനിത്‌കറാണ്‌ പരിശീലകൻ. ജോർജ്‌ വാൻ ഹീർദനാണ്‌ ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top