25 August Sunday

വനിതാ ലോകകപ്പ‌് ജർമനി, നോർവേ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

പാരിസ‌്
വനിതാ ലോകകപ്പ‌് ഫുട‌്ബോളിൽ ജർമനിയും നോർവേയും ക്വാർട്ടറിൽ കടന്നു. രണ്ട‌് തവണ ചാമ്പ്യൻമാരായ ജർമനി മൂന്ന‌് ഗോളിന‌് നൈജീരിയയെ തകർത്തു. ക്യാപ‌്റ്റൻ അലക‌്സാഡ്ര പോപ‌്, സാറ ദബ്രിടിസ‌്, ലീ ഷൂളർ എന്നിവരാണ‌് ജർമനിക്കായി ഗോളടിച്ചത‌്. ഇതേവരെ ഒറ്റ ഗോളും വഴങ്ങാതെയാണ‌് ജർമനി അവസാന എട്ടിലിടം പിടിച്ചിരിക്കുന്നത‌്. എല്ലാ ലോകകപ്പുകളിലും ക്വാർട്ടർ ഫൈനലിൽ ഇടംപിടിക്കുന്ന ടീമെന്ന നേട്ടവും ജർമനി സ്വന്തമാക്കി.

ഷൂട്ടൗട്ടിൽേ ഓസ‌്ട്രേലിയയെ മറികടന്നാണ‌് നോർവേ ക്വാർട്ടർ ഉറപ്പിച്ചത‌് (4–-1). നിശ്ചിത സമയത്ത‌് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയായതോടെയാണ‌് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക‌് നീങ്ങിയത‌്. 2007ന‌് ശേഷം ആദ്യമായാണ‌് നോർവേ അവസാന എട്ടിലിടം നേടുന്നത‌്. ഇന്ന‌് നടക്കുന്ന മത്സരങ്ങളിൽ അമേരിക്ക സ‌്പെയ‌്നിനെയും സ്വീഡൻ കനഡയെയും നേരിടും.


പ്രധാന വാർത്തകൾ
 Top