05 April Sunday

ട്വന്റി‐20 ലോകകപ്പ്‌ : വനിതകൾ ബംഗ്ലാദേശിനോട്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020


പെർത്ത്‌
വനിതാ ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെതിരെ. ചാമ്പ്യൻമാരായ ഓസ്‌ടേലിയയെ തോൽപ്പിച്ച്‌ തുടങ്ങിയ ഇന്ത്യ ഗ്രൂപ്പ്‌ എയിൽ ന്യൂസിലൻഡിന്‌ പിന്നിൽ രണ്ടാമതാണ്‌. ജയിച്ചാൽ ഒന്നാം സ്ഥാനത്ത്‌ കയറാം.

ബൗളർമാരുടെ മിടുക്കിലാണ്‌ ഇന്ത്യ ഓസീസിനെ കീഴടക്കിയത്‌. ബാറ്റിങ്‌നിരയുടെ പ്രകടനം മോശമായിരുന്നു. സ്‌മൃതി മന്ദാനയും ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറും ആദ്യ കളിയിൽ മങ്ങി. ബൗളർമാരിൽ സ്‌പിന്നർ പൂനം യാദവിന്റെ മികവാണ്‌ ഇന്ത്യക്ക്‌ ജയം നൽകിയത്‌.

ബംഗ്ലാദേശിന്റെ ആദ്യ കളിയാണ്‌.ഇന്ന്‌ മറ്റൊരു മത്സരത്തിൽ ഓസീസ്‌ ശ്രീലങ്കയെ നേരിടും.ഗ്രൂപ്പ്‌ ബിയിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ആറ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. സ്‌കോർ: ഇംഗ്ലണ്ട്‌ 8‐123 ദ. ആഫ്രിക്ക 4‐127 (19.4)


പ്രധാന വാർത്തകൾ
 Top