Deshabhimani

ഐഎസ്‌എൽ ; നോർത്ത്‌ ഈസ്റ്റിന്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 11:00 PM | 0 min read

കൊൽക്കത്ത
ഐഎസ്‌എൽ ഫുട്‌ബോളിൽ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ ജയത്തോടെ തുടങ്ങി. അരങ്ങേറ്റക്കാരായ മുഹമ്മദൻസിനെ ഒരു ഗോളിന്‌ മറികടന്നു. പരിക്കുസമയം പകരക്കാരനായെത്തിയ അലായെദീൻ അഹാരിയാണ്‌ വിജയഗോൾ നേടിയത്‌. മലയാളിതാരം എം എസ്‌ ജിതിൻ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഡ്യൂറൻഡ്‌ കപ്പ്‌ ജേതാക്കളായെത്തിയ നോർത്ത്‌ ഈസ്റ്റിനെ ഒത്തിണക്കമുള്ള പ്രതിരോധം തീർത്ത്‌ മുഹമ്മദൻസ്‌ തളച്ചിരുന്നു. എന്നാൽ, പരിക്കുസമയം അഹാരി അവരുടെ സമനില മോഹം കെടുത്തി.ഇന്ന് എഫ്സി ഗോവ സ്വന്തംതട്ടകത്തിൽ ജംഷഡ്പുർ എഫ്സിയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home