13 December Friday

ലോകകപ്പ്‌ യോഗ്യത നാളെ ; ഇന്ത്യക്ക്‌ കടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

ഇന്ത്യൻ ടീം പരിശീലനത്തിൽ


ദുഷൻബെ
വെല്ലുവിളികൾ ഏറെയാണ്‌ ഇന്ത്യക്ക്‌. പരിചിതമല്ലാത്ത സാഹചര്യത്തിലാണ്‌ അഫ്‌ഗാനിസ്ഥാനെതിരെ ബൂട്ട്‌ കെട്ടുന്നത്‌. മത്സരം നടക്കുന്ന തജിക്കിസ്ഥാനിലെ ദുഷൻബെയിൽ കൊടുംതണുപ്പാണ്‌. കളി അരങ്ങേറുന്നത്‌ കൃത്രിമ ടർഫിലും. രണ്ടും ഇന്ത്യക്ക്‌ തീർത്തും പരിചിതമല്ലാത്ത സാഹചര്യം. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പോരിന്‌ നാളെ അഫ്‌ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യൻ പരിശീലകൻ ഇഗർ സ്‌റ്റിമച്ച്‌ ആശങ്കയിലാണ്‌.

അഫ്‌ഗാനിസ്ഥാനിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ്‌ അവർ തട്ടകമായി തജിക്കിസ്ഥാനിലെ ദുഷൻബെ തെരഞ്ഞെടുത്തത്‌. സാഹചര്യങ്ങളോട്‌ പൊരുത്തപ്പെട്ടില്ലെങ്കിൽ ഇന്ത്യക്ക്‌ തിരിച്ചടിയാകും. ഗ്രൂപ്പ്‌ ഇയിൽ രണ്ട്‌ പോയിന്റുമായി നാലാമതാണ്‌ ഇന്ത്യ. ഒമാനോട്‌ തോറ്റപ്പോൾ ഖത്തറിനോടും ബംഗ്ലാദേശിനോടും സമനില വഴങ്ങി. അഫ്‌ഗാനാകട്ടെ മൂന്നാംസ്ഥാനത്താണ്‌. ഒരു ജയവും രണ്ട്‌ തോൽവിയും. രാത്രി 7.30നാണ്‌ മത്സരം. ദുബായിൽ പരിശീലനം നടത്തിയ ടീം ഇന്ന്‌ ദുഷൻബെയിലെത്തും. 19ന്‌ മസ്‌കറ്റിൽ ഒമാനുമായാണ്‌ അടുത്ത മത്സരം.


പ്രധാന വാർത്തകൾ
 Top