29 May Friday

സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ മാറ്റി, റയൽ താരങ്ങൾ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


മാഡ്രിഡ്‌
കോവിഡ്‌–-19 വ്യാപിച്ച സാഹചര്യത്തിൽ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ നിർത്തിവച്ചു. രണ്ട്‌ റൗണ്ട്‌ മത്സരങ്ങളാണ്‌ റദ്ദാക്കിയത്‌. റയൽ മാഡ്രിഡ്‌ ഫുട്‌ബോൾ ടീമംഗങ്ങൾ നിരീക്ഷണത്തിലാണ്‌. റയലിന്റെ ബാസ്‌കറ്റ്‌ബോൾ കളിക്കാരന്‌ വൈറസ്‌ബാധ സ്ഥിരീകരിച്ച ഉടനെയാണ്‌ നടപടി. ബാസ്‌കറ്റ്‌ബോൾ ടീമും നിരീക്ഷണത്തിലാണ്‌. ഇരു ടീമുകളും ഒരുമിച്ച്‌ പരിശീലനം നടത്തിയിട്ടുണ്ട്‌.

സ്‌പെയ്‌നിൽ രണ്ടാം ഡിവിഷൻ ഫുട്‌ബോളും മാറ്റിയതിൽ ഉൾപ്പെടും. മുൻകരുതലിന്റെ ഭാഗമായാണ്‌ നടപടിയെന്നും സാഹചര്യങ്ങൾ പരിശോധിച്ച്‌ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ അധികൃതർ അറിയിച്ചു. ലോകത്തിലെമ്പാടും ഫുട്‌ബോൾ മത്സരങ്ങൾ റദ്ദാക്കുകയാണ്‌. ഡെൻമാർക്കിൽ രണ്ടാഴ്‌ച ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും വിലക്ക്‌ പ്രഖ്യാപിച്ചു. യൂറോ പ്ലേ ഓഫ്‌ സെമിഫൈനൽ മാറ്റണമെന്ന്‌ ബോസ്‌നിയ ഹെർസെഗോവിന യുവേഫയോട്‌ ആവശ്യപ്പെട്ടു. 26ന്‌ വടക്കൻ അയർലൻഡുമായാണ്‌ ബോസ്‌നിയയുടെ കളി.


പ്രധാന വാർത്തകൾ
 Top