27 May Wednesday

കളിക്കാരന്‌ വൈറസ്‌ ; എൻബിഎ നിർത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


ന്യൂയോർക്ക്‌
കളിക്കാരന്‌ രോഗബാധയെത്തുടർന്ന്‌ അമേരിക്കൻ പ്രൊഫഷണൽ ബാസ്‌കറ്റ്‌ബോൾ ലീഗായ എൻബിഎ നിർത്തിവച്ചു. ഒരു മത്സരത്തിന്‌ തൊട്ടുമുമ്പാണ്‌ അറിയിപ്പുണ്ടായത്‌. ഉട്ടാ ജാസ്‌ ക്ലബ്ബിലെ റൂഡി ഗോബർട്ടിനാണ്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌. ജാസും തണ്ടർ ക്ലബ്ബും തമ്മിലുള്ള കളിക്ക്‌ തൊട്ടുമുമ്പാണ്‌ പരിശോധനാഫലം പുറത്തുവന്നത്‌.


പ്രധാന വാർത്തകൾ
 Top