21 November Thursday

മുഷ്‌താഖ്‌ അലി ട്രോഫി : കേരളത്തിന് തോൽവി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

തമിഴ്‌നാടിനെതിരെ മൂന്ന്‌ വിക്കറ്റ്‌ നേടിയ ബേസിൽ തമ്പി


തിരുവനന്തപുരം
സെയ്‌ദ്‌ മുഷ്താഖ് അലി ട്രോഫി ട്വന്റി–-20 ക്രിക്കറ്റ്‌ ടൂർണമെന്റിൽ ആദ്യമത്സരത്തിൽ തമിഴ്‌നാടിനോട്‌ കേരളം 37 റണ്ണിന്‌ തോറ്റു. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ തമിഴ്‌നാട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 റണ്ണെടുത്തു. കേരളത്തിന്‌ എട്ടിന്‌ 134 എടുക്കാനേ കഴിഞ്ഞുള്ളൂ. 34 റണ്ണെടുത്ത രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. 

ബാബ അപരാജിത് (35), ദിനേശ് കാർത്തിക് (33), മുഹമ്മദ് സലിം (34), വിജയ് ശങ്കർ (25) എന്നിവരാണ്‌ തമിഴ്‌നാടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. കേരളത്തിനായി ബേസിൽ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി. 11ന്  ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ  ത്രിപുരയാണ്‌ കേരളത്തിന്റെ അടുത്ത എതിരാളികൾ. ശനിയാഴ്‌ച സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ് ഗ്രൗണ്ടിൽ തമിഴ്‌നാട് രാജസ്ഥാനെയും ഗ്രീൻഫീൽഡിൽ രാവിലെ മണിപ്പുർ - ത്രിപുരയെയും ഉച്ചയ്ക്കുശേഷം ഉത്തർപ്രദേശ് വിദർഭയെയും നേരിടും.


പ്രധാന വാർത്തകൾ
 Top