21 November Thursday

10 വിക്കറ്റ്‌ ജയം, ഓസീസിന്‌ പരമ്പര

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

പാകിസ്ഥാന്റെ മൂന്ന്‌ വിക്കറ്റെടുത്ത കെയ്‌ൻ റിച്ചാർഡ്‌സൺ സഹകളിക്കാർക്കൊപ്പം


പെർത്ത്‌
ട്വന്റി–-20 ലോകകപ്പിനുള്ള ഒരുക്കം ഓസ്‌ട്രേലിയ ഗംഭീരമാക്കുന്നു. മൂന്നാം ട്വന്റി–-20യിൽ പാകിസ്ഥാനെ 10 വിക്കറ്റിനു തകർത്ത്‌ പരമ്പര ഓസീസ്‌ 2–0ന്‌ സ്വന്തമാക്കി. ആദ്യകളി മഴകാരണം ഉപേക്ഷിച്ചിരുന്നു. അടുത്തവർഷം ഓസ്‌ട്രേലിയയിൽത്തന്നെയാണ്‌ ലോകകപ്പ്‌ നടക്കുന്നത്‌.

ഓസീസിന്റെ ഓൾറൗണ്ട്‌ പ്രകടനത്തിനു മുന്നിൽ പാകിസ്ഥാന്‌ പിടിച്ചുനിൽക്കാൻ പോലുമായില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്ഥാൻ ഓസീസ്‌ പേസർമാർക്കു മുന്നിൽ വിറച്ചുവീണു. എട്ടിന്‌ 106 റണ്ണാണ്‌ ആകെ നേടാനായത്‌. ഓസീസ്‌ 49 പന്ത്‌ ശേഷിക്കെ ജയംകുറിച്ചു. ഓപ്പണർമാരായ ആരോൺ ഫിഞ്ചും (36 പന്തിൽ 52) ഡേവിഡ്‌ വാർണറും (35 പന്തിൽ 48) 11.5 ഓവറിൽ അടിച്ചെടുത്തു.

ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്ഥാനെ മൂന്നു വിക്കറ്റ്‌ നേടിയ കെയ്‌ൻ റിച്ചാർഡ്‌സണും രണ്ടുവീതം വിക്കറ്റുമായി മിച്ചെൽ സ്‌റ്റാർകും സീൻ അബോട്ടുമാണ്‌ തകർത്തത്‌. 37 പന്തിൽ 45 റണ്ണെടുത്ത ഇഫ്‌തിക്കർ അഹമ്മദ്‌ മാത്രം പാക്‌നിരയിൽ പൊരുതി.


പ്രധാന വാർത്തകൾ
 Top