21 November Thursday

ഇബ്രാഹിമോവിച്ച്‌ മിലാനിലേക്ക്‌ തിരിച്ചുവരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


ടൂറിൻ
സ്ലാട്ടൻ ഇബ്രാഹിമോവിച്ച്‌ ഇറ്റാലിയൻ വമ്പൻമാരായ എ സി മിലാനിലേക്ക്‌ തിരിച്ചുവരാനൊരുങ്ങുന്നു. അമേരിക്കൻ മേജർ സോക്കർ ലീഗിൽ ലാ ഗ്യാലക്‌സിക്കു വേണ്ടിയാണ്‌ ഇബ്രാഹിമോവിച്ച്‌ ഇപ്പോൾ കളിക്കുന്നത്‌. ഈ വർഷം അവസാനത്തോടെ കരാർ അവസാനിക്കും. മിലാനായിരിക്കും തട്ടകമെന്ന്‌ ഈ മുപ്പത്തെട്ടുകാരൻ സൂചന നൽകി. 2010 മുതൽ 2012വരെ മിലാനുവേണ്ടി കളിച്ചിട്ടുണ്ട്‌ ഈ സ്വീഡിഷ്‌ താരം. 42 ഗോളും നേടി. മിലാൻ സമീപകാലത്ത്‌ മോശം നിലയിലാണ്‌.
 


പ്രധാന വാർത്തകൾ
 Top