23 September Wednesday

ഐപിഎലിന്‌ അനുമതി ; ഫൈനൽ നവംബർ 10ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


മുംബൈ
ഐപിഎൽ ക്രിക്കറ്റ്‌ പുതിയ സീസൺ യുഎഇയിൽ നടത്തുന്നതിന്‌ ബിസിസിഐക്ക്‌ കേന്ദ്ര സർക്കാർ അനുമതി നൽകി. മാർച്ചിൽ നടക്കേണ്ട ടൂർണമെന്റ്‌  കോവിഡ്‌ കാരണം മാറ്റിവയ്‌ക്കുകയായിരുന്നു. കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വേദി യുഎഇയിലേക്ക്‌ മാറ്റാനും തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതിയായിരുന്നു ലഭിക്കേണ്ടിയിരുന്നത്‌. അനുമതി കിട്ടിയതായി കഴിഞ്ഞദിവസം ചേർന്ന ഐപിഎൽ ഗവേണിങ്‌ കൗൺസിൽ യോഗത്തിനുശേഷം ബിസിസിഐ വ്യക്തമാക്കി.

സെപ്‌തംബർ 19 മുതൽ നവംബർ 10 വരെയാണ്‌ ടൂർണമെന്റ്‌. ഫൈനൽ നവംബർ എട്ടിനായിരുന്നു ആദ്യം നിശ്‌ചയിച്ചിരുന്നത്‌. ഇന്ത്യൻ സമയം രാത്രി 7.30നാണ്‌ കളി. ഒരേദിനം രണ്ട്‌ മത്സരങ്ങളുമുണ്ടാകും. 10 ദിവസമാണ്‌ രണ്ട്‌ കളികൾ നടക്കുക. ആദ്യമത്സരം പകൽ 3.30നാണ്‌ നടക്കുക. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ കാണികളെ സ്‌റ്റേഡിയത്തിൽ കയറ്റില്ല. അവസാനഘട്ടത്തിൽ കയറ്റാൻ സാധ്യതയുണ്ട്‌. ടീമുകൾ ആഗസ്‌ത്‌ 27ന്‌ ദുബായിലേക്ക്‌ പുറപ്പെടും. ഒരു ടീമിൽ 24 കളിക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ടൈറ്റിൽ സ്‌പോൺസർമാരായി വിവോ തുടരും. ഇതിനൊപ്പം വനിതാ ലീഗും നടത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top