പേരാവൂർ
സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് രാജ്യാന്തര വോളിബോൾ താരം മിനിമോൾ എബ്രഹാമിന്. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. ഒന്നരപ്പതിറ്റാണ്ട് ഇന്ത്യൻ വോളിബോളിനു നൽകിയ സംഭാവനകൾ പരിഗണിച്ചുള്ള പുരസ്കാരം അടുത്തവർഷം ആദ്യം സമ്മാനിക്കും. അവാർഡ് കമ്മിറ്റിയിൽ ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, ദേവപ്രസാദ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ അംഗങ്ങളുമാണ്.
മിനിമോൾ 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശിയാണ്. ദക്ഷിണ റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ്. ഭർത്താവ്: ഇ ജെ ജോബിൻ. മകൾ: ജോന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..