16 June Sunday

ദേശീയ മീറ്റ‌്: കേരളത്തിന‌് ഓവറോൾ കിരീടം

ആർ രഞ‌്ജിത‌്Updated: Monday Feb 18, 2019

നദിയാദ‌് (ഗുജറാത്ത‌്)> ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിൽ തുടർച്ചയായി മൂന്നാംതവണയും കേരളം ഓവറോൾ ചാമ്പ്യന്മാരായി. പെൺകുട്ടികൾക്കുപിന്നാലെ ആൺകുട്ടികളുടെ വിഭാഗത്തിലും കിരീടം നേടി. 189 പോയിന്റോടെ സമ്പൂർണാധിപത്യം. കർണാടകം 93 പോയിന്റോടെ രണ്ടാമതായി. തമിഴ‌്നാടിനാണ‌് (87) മൂന്നാംസ്ഥാനം.

 ആൺകുട്ടികൾ അഞ്ച‌ുവീതം സ്വർണവും വെള്ളിയും നാല‌് വെങ്കലവുമടക്കം 85 പോയിന്റോടെയാണ‌് ജേതാക്കളായത‌്. കർണാടകയും (57) തമിഴ‌്നാടും (33) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികൾ 104 പോയിന്റാണ‌് നേടിയത‌്.
(വിശദവാർത്ത: കളിക്കളം പേജിൽ)


പ്രധാന വാർത്തകൾ
 Top