20 June Thursday

ദേശീയ സ‌്കൂൾ മീറ്റ‌്; കേരളം കിരീടത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

നദിയാദ‌് (ഗുജറാത്ത‌്)>  ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം കിരീടത്തിലേക്ക‌്. മീറ്റ‌് ഞായറാഴ്ച അവസാനിക്കാനിരിക്കെ 47 പോയിന്റുമായി കേരളം മുന്നിലാണ‌്. കർണാടക–-39‌, ഉത്തർപ്രദേശ‌്–-29, തമിഴ‌്നാട‌്–-25, എന്നിവരാണ‌് തൊട്ടുപിന്നിലുള്ളത‌്.

മീറ്റ‌ിൽ ശനിയാഴ്ച കേരളത്തിന‌് രണ്ട‌് സ്വർണ്ണവും, ഒരു വെള്ളിയും, രണ്ട‌് വെങ്കലവും ലഭിച്ചു. 1500 മീറ്ററിൽ ആദർശ‌് ഗോപി, 110 മീറ്റർ ഹർഡിൽസിൽ കെ എ ഫാദിഹ‌് എന്നിവർക്കാണ‌് സ്വർണ്ണം ലഭിച്ചത‌്. 4x100 മീറ്റർ റിലേയിൽ കേരളാ ടീം വെള്ളി നേടി. ലോങ‌് ജംപിൽ കെ എം ശ്രീകാന്ത‌്‌, 400 മീറ്ററിൽ അനന്തു വിജയൻ എന്നിവർക്കാണ‌് വെങ്കലം ലഭിച്ചത‌്.
 


പ്രധാന വാർത്തകൾ
 Top