23 April Tuesday

ദേശീയ സ്‌കൂൾ മീറ്റ്‌: അപർണയ്‌ക്ക്‌ റെക്കോർഡ്‌, സാന്ദ്രയ്‌ക്ക്‌ സ്വർണം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

നദിയാദ‌് (ഗുജറാത്ത‌്) > ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്ക്‌ മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്റർ ഹഡിൽസിൽ കോഴിക്കോട്‌ പുല്ലൂരാമ്പാറ സെന്റ്‌ ജോസഫസ്‌ സ്‌കൂളിലെ അപർണ റോയിക്ക്‌ റെക്കോർഡോടെ സ്വർണം. 13.91 സെക്കൻഡിൽ ഓടിയെത്തിയാണ്‌ അപർണ സ്വന്തം പേരിലുള്ള റെക്കോർഡ്‌ തിരുത്തിയത്‌.

ലോങ്‌ ജമ്പിൽ ‌5.97 മീറ്റർ ചാടി സാന്ദ്ര ബാബു സ്വർണം നേടി. ഷോട്ട്‌ പുട്ടിൽ മേഘ മറിയം മാത്യു വെങ്കലം നേടി.

3 കിമി. നടത്തത്തിൽ മുണ്ടൂർ സ്‌കൂളിലെ പികെ ശ്രീജ വെങ്കലവും 1500 മീറ്ററിൽ തിരുവനന്തപുരം സായിയിലെ മിന്നു പി റോയ്‌ വെള്ളിയും നേടി. നാളെ അവസാനിക്കുന്ന മീറ്റിൽ കേരളം 53 പോയന്റോടെ മുന്നിലാണ്‌.


പ്രധാന വാർത്തകൾ
 Top