11 December Wednesday

ദേശീയ സ്കൂൾ മീറ്റ് ; റിലേയിൽ സ്വർണം , ആകെ ഏഴ് മെഡൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

ആൺകുട്ടികളുടെ 4 x100 മീറ്റർ 
റിലേയിൽ ചാമ്പ്യൻമാരായ കേരള ടീം


ലഖ്നൗ
ദേശീയ ജൂനിയർ (അണ്ടർ 17) സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ 4 x100 മീറ്റർ റിലേയിൽ കേരളത്തിന് സ്വർണം. ഫസലുൽ, ജിയോ ഐസക്, അതുൽ, നിവേദ് കൃഷ്ണ എന്നിവർ ഉൾപ്പെട്ട ടീമാണ് ഒന്നാമതെത്തിയത്. പെൺകുട്ടികൾക്ക് മെഡൽ നേടാനായില്ല.  പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പാലക്കാട് വടവന്നൂർ വിഎം എച്ച്എസ്എസിലെ വിഷ്ണുശ്രീ ഇരട്ട വെള്ളി സ്വന്തമാക്കി. 100 മീറ്റർ ഹർഡിൽസിലും വെള്ളിയുണ്ടായിരുന്നു. ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് മൂസയ്ക്ക് വെങ്കലം കിട്ടി.

കേരളത്തിന് രണ്ട് സ്വർണമടക്കം ആകെ ഏഴ് മെഡലായി. മീറ്റ് ഇന്ന് സമാപിക്കും. ഹൈജമ്പിൽ സിബിഎസ്ഇ ടീമിനുവേണ്ടി അണിനിരന്ന മലയാളിയായ ദേവക് ഭൂഷൺ സ്വർണം നേടി. 2.01 മീറ്ററാണ് ചാടിയത്. ഒക്ടോബറിൽ വാരാണസിയിൽ നടന്ന സിബിഎസ്ഇ ദേശീയ മീറ്റിലും സ്വർണം നേടിയിരുന്നു. കോഴിക്കോട് ഭാരതീയ വിദ്യാഭവൻ ചേവായൂർ പ്ലസ് വൺ വിദ്യാർഥിയാണ്.

 സിബിഎസ്ഇ ടീമിനുവേണ്ടി ഹൈജമ്പിൽ ദേവക് ഭൂഷൺ സ്വർണത്തിലേക്ക്

സിബിഎസ്ഇ ടീമിനുവേണ്ടി ഹൈജമ്പിൽ ദേവക് ഭൂഷൺ സ്വർണത്തിലേക്ക്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top