17 January Friday

ദേശീയ സ‌്കൂൾ മീറ്റ‌്: കേരളത്തിന‌് ഒരു വെള്ളിയും വെങ്കലവും

ആർ രഞ‌്ജിത‌്Updated: Thursday Dec 5, 2019

കെ അഖില, എസ‌് അക്ഷയ‌്

സംഗ്രൂർ(പഞ്ചാബ‌്):  ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ കേരളത്തിന‌് നിരാശയുടെ ദിവസം. 17 സ്വർണം നിശ‌്ചയിച്ച ദിവസം കേരളത്തിന‌് കിട്ടിയത‌് ഒരു വെള്ളിയും വെങ്കലവും. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ജി വി രാജ സ‌്പോർട‌്സ‌് സ‌്കൂളിലെ എസ‌് അക്ഷയ‌് വെള്ളി നേടി. സബ‌് ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ കല്ലടി സ‌്കൂളിലെ കെ അഖില മോൾ വെങ്കലം നേടി. 17 ഇനങ്ങൾ പൂർത്തിയായപ്പോൾ കേരളം 20.5 പോയിന്റോടെ പത്താമതാണ‌്. ഉത്തർപ്രദേശ‌്(36), തമിഴ‌്നാട‌്(35), ഹരിയാന(34) എന്നിവരാണ‌് മുന്നിൽ.
 


പ്രധാന വാർത്തകൾ
 Top