19 January Sunday

ദേശീയ സ്‌കൂള്‍ കായികമേള: ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

തിരുവനന്തപരും> ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളാ ടീമിനെ കായിക മന്ത്രി ഇ പി ജയരാജന്‍ അഭിനന്ദിച്ചു. നാല് സ്വര്‍ണം നേടി മീറ്റിലെ താരമായ ആന്‍സി സോജനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ താരങ്ങള്‍ മെഡലുകള്‍ നേടിയത്. കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഹരിയാന, മഹാരാഷ്ട്ര ടീമുകളെ മറികടന്നാണ് നമ്മുടെ കുട്ടികള്‍ കീരീടം ചൂടിയത്.

താരങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ എല്ലാ  പരിഗണനയും അംഗീകാരവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top