28 February Sunday

നവോമി ഒസാക നമ്പർ 2

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


മെൽബൺ
ഓസ്‌‌ട്രേലിയൻ ഓപ്പൺ വിജയത്തോടെ ജാപ്പനീസ്‌ താരം നവോമി ഒസാക ഒരു പടി കയറി രണ്ടാം റാങ്കിലെത്തി. റണ്ണറപ്പ്‌ ജെന്നിഫർ ബ്രാഡി പതിനൊന്ന്‌‌ സ്ഥാനം കടന്ന്‌ പതിമൂന്നാം റാങ്കായി. സെറീന വില്യംസ്‌ ഏഴാമതാണ്‌.  ഓസീസ്‌ താരം ആഷ്‌ലി ബാർടി ഒന്നാമതായി തുടരുന്നു. റുമാനിയയുടെ സിമോണ ഹാലെപിനാണ്‌ മൂന്നാം റാങ്ക്‌.

പുരുഷവിഭാഗത്തിൽ ചാമ്പ്യൻ നൊവാക്‌ യൊകോവിച്ച്‌ ഒന്നും  റാഫേൽ നദാൽ രണ്ടും സ്ഥാനത്ത്‌ തുടർന്നു. റഷ്യക്കാരൻ ഡാനിൽ മെദ്‌വദേവ്‌ മൂന്നാം റാങ്കായി. കന്നി ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തിയ റഷ്യക്കാരൻ അസ്‌ലൻ കരറ്റ്‌സേവ്‌ 72 പടി കയറി 42ലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top