05 July Tuesday

ഫ്രഞ്ച് ഓപ്പൺ : ഒസാക്ക പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022


പാരിസ്‌
ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് അട്ടിമറിയോടെ തുടക്കം. നാലുതവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ നവോമി ഒസാക്ക വനിതാ സിംഗിൾസിന്റെ ആദ്യറൗണ്ടിൽ പുറത്തായി.

അമേരിക്കയുടെ അമാൻഡ അനിസിമോവയാണ് ജപ്പാൻ താരത്തെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒസാക്കയുടെ തോൽവി (5–7, 4–6). കഴിഞ്ഞവർഷം മാനസികമായ ബുദ്ധിമുട്ടുകളെ തുടർന്ന് ടൂർണമെന്റിനിടെ പിന്മാറുകയായിരുന്നു.
ഒന്നാംറാങ്കുകാരി ഇഗ സ്വിയാടെക് രണ്ടാംറൗണ്ടിലെത്തി. പുരുഷന്മാരിൽ അലെക്സാണ്ടർ സ്വരേവും കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top