11 December Wednesday

മുഷ്‌ഫിക്കർ 191; ബംഗ്ലാദേശ്‌ കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

റാവൽപിണ്ടി > പാകിസ്ഥാൻ ബൗളർമാരെ കശക്കി ബംഗ്ലാദേശ്‌ വിക്കറ്റ്‌ കീപ്പർ മുഷ്ഫിക്കർ റഹ്‌മാൻ. ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ 565 റണ്ണാണ്‌ ബംഗ്ലാദേശ്‌ അടിച്ചുകൂട്ടിയത്‌. മുഷ്ഫിക്കർ 191 റണ്ണെടുത്തു. 341 പന്ത്‌ നേരിട്ട്‌ ഒരു സിക്‌സറും 22 ഫോറും പറത്തി.

രണ്ടാം ഇന്നിങ്‌സ്‌ തുടങ്ങിയ പാകിസ്ഥാന്‌ നാലാംദിനം അവസാനിക്കുമ്പോൾ 23 റണ്ണെടുക്കുന്നതിനിടെ ഒരു വിക്കറ്റ്‌ നഷ്ടമായി. 94 റൺ പിന്നിലാണ്‌. പാകിസ്ഥാൻ ഒന്നാം ഇന്നിങ്‌സ്‌ ആറിന്‌ 448 റണ്ണെടുത്ത്‌ ഡിക്ലയർ ചെയ്‌തിരുന്നു.

വാലറ്റത്തെ കൂട്ടുപിടിച്ചായിരുന്നു മുഷ്‌ഫിക്കറിന്റെ ആക്രമണം. മെഹിദി ഹസ്സൻ മിറാസ്‌ (77) മികച്ച പിന്തുണ നൽകി. ലിട്ടൺ ദാസ്‌ 56 റണ്ണെടുത്തു. പാകിസ്ഥാനായി നസീം ഷാ മൂന്ന്‌ വിക്കറ്റ്‌ നേടി. രണ്ടാം ഇന്നിങ്‌സിൽ സയിം അയൂബിന്റെ (1) വിക്കറ്റാണ്‌ പാകിസ്ഥാന്‌ നഷ്ടമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top