11 August Tuesday

കരുനീക്കങ്ങള്‍ ചിഹ്നങ്ങളിലൂടെ

ഷിജില്‍ പന്തക്കപ്പാറUpdated: Tuesday May 2, 2017

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള

ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.

 

 
ചെസ്സ് കളി രേഖപ്പെടുത്തുന്നത് എങ്ങനെയെന്ന് നമുക്ക് കുറച്ചു കരുനീക്കങ്ങളിലൂടെ നോക്കാം. കരുക്കളെയും കളങ്ങളെയും ചിഹ്നങ്ങളെയും നമ്മള്‍ പരിചയപ്പെട്ടു കഴിഞ്ഞു.
 
[Site "MARSHALL CHESS CLUB "]
[Date "2016.12.22"]
[White "CADEN, LI."]
[Black "SHIJIL, KUNDILAKKANDI."]
[Result "0-1"]
[WhiteElo "2100"]
[BlackElo "1852"]
 
ന്യൂയോര്‍ക്കിലുള്ള ലോകപ്രശസ്തമായ മാര്‍ഷല്‍ ചെസ്സ് ക്ലബ്ബില്‍ വച്ച് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഞാന്‍ അമേരിക്കന്‍ പ്ലെയറായ 'കാടന്‍ ലി' യുമായി കളിച്ച കളി നോക്കാം. ലോക ചാമ്പ്യന്‍മാര്‍ ഉള്‍പ്പെടെ ലോകത്തെ ഒട്ടുമിക്ക മികച്ച കളിക്കാരും വന്നിട്ടുള്ള നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ക്ലബ് ആണ് ഇത്. അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫ്രാങ്ക് ജെ മാര്‍ഷല്‍ 1915 ല്‍ സ്ഥാപിച്ചതാണ് ഇത്. ഞാന്‍ സ്ഥിരമായി ടൂര്‍ണമെന്റുകള്‍ കളിക്കുന്നതും പരിശീലിക്കുന്നതും ഇവിടെ വച്ചാണ്. എന്നേക്കാള്‍ 250 ഓളം റേറ്റിംഗ് ഉള്ള കളിക്കാരനോട് 'ബോഗോ ഇന്ത്യന്‍ ഡിഫെന്‍സില്‍' കളിച്ചു വിജയിച്ച കളിയാണ് താഴെ കൊടുത്തിരിക്കുന്നത്.
 
ബോഗോ ഇന്ത്യന്‍ ഡിഫെന്‍സ്
 
 
1. d4 Nf6 2. Nf3 e6 3. g3 Bb4+ 4. Bd2 Qe7 5. Bg2 O-O 6. O-O Nc6 7. a3 Bxd2 8.
Nbxd2 d6 9. e3 e5 10. c4 Bg4 11. Qc2 Rac8 12. d5 Nb8 13. b4 b6 14. h3 Bd7 15.
Rac1 c5 16. bxc5 Rxc5 17. Nb3 Rc7 18. Rfd1 Rfc8 19. Nbd2 Na6 20. Qa2 Nc5 21.
Nb3 Ba4 22. Nfd2 Nxb3 23. Nxb3 Rxc4 24. Rxc4 Rxc4 25. Rb1 Qc7 26. Rb2 Rc3 27.
Nd2 Qc5 28. Rb4 Rc2 29. Rb2 Rxb2 30. Qxb2 Nxd5 31. Ne4 Qc7 32. Nxd6 Qxd6 33.
Qd2 e4
 
 
34. Bxe4 Bc6 35. Qd3 g6 36. Bg2 Qc5 37. e4 Nc3 38. Qd8+ Kg7 39. e5 Nd5
40. Qd6 Ne7 41. Qf6+ Kg8 42. Bxc6 Nxc6 43. e6 fxe6 44. Qxe6+ Kg7 45. Qd7+ Kh6
46. g4 Ne5 47. Qd2+ Kg7 48. Qb2 Kf7 49. Qb3+ Qc4 50. Qe3 Qd5 51. Qf4+ Kg7 52.
g5 Nf3+ 53. Kf1 Qc4+ 54. Qxc4 Nd2+ 55. Ke2 Nxc4 56. Kd3 Nxa3 57. Kc3 Nb5+ 58.
Kb4 Nd6 59. h4 Nf5 60. Kb5 Nxh4 0-1
 
 
വൈറ്റ് തോല്‍വി സമ്മതിച്ച് റിസൈന്‍ ചെയ്യുന്നു. 
 
ചെസ്സ് പ്രശ്നോത്തരി 9 
 
 
വൈറ്റ് നീക്കം നടത്തി മുന്‍തൂക്കം നേടുന്നു 

കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍നിന്ന് തിരഞ്ഞെടുത്ത വിജയി 
പ്രമിത്ത് പ്രഭാകരന്‍ 
പുലിമുക്ക് വടക്കുമ്പാട് 
 
 
ചെസ്സ് പ്രശ്നോത്തരി 8
ഉത്തരം 
1) ... Qd2
2) Qb7+ Rc7 -+



ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top