01 December Thursday

VIDEO:- പകരക്കാരനായി ഇറങ്ങി ഇരട്ട ​ഗോളുമായി മെസി തിളങ്ങി; ജമൈക്കയെ തകർത്ത്‌ അർജന്റീന

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

twitter.com/Argentina

ന്യൂയോര്‍ക്ക്> മെസിയുടെ തകർപ്പൻ പ്രകടനത്തിൽ അർജന്റീനയ്‌ക്ക്‌ മിന്നുന്ന ജയം. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍  ജമൈക്കയ്‌ക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്‍റീന തോല്‍പിച്ചു. രണ്ടു ​ഗോളുമായി ക്യാപ്റ്റൻ മെസി കളം നിറഞ്ഞു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയാണ് മെസിയുടെ ​ഗോൾ നേട്ടം.   



കളിയുടെ 13-ാം മിനിറ്റിൽ ജൂലിയന്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന മുന്നിലെത്തിയത്. 56-ാം മിനിറ്റില്‍ ലാതുറോ മാര്‍ട്ടിനെസിന് പകരക്കാരനായി ഇറങ്ങിയ മെസി 86-ാം മിനിറ്റിലും 89-ാം മിനിറ്റിലും ​ഗോൾ കണ്ടെത്തി. അര്‍ജന്റീന ജേഴ്‌സിയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളാണ് മെസി നേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top