നേപ്പിൾസ്
ദ്യേഗോ മാറഡോണയുടെ ഓർമകളിൽ നാപോളി കളക്കാനിറങ്ങി. യൂറോപ ലീഗിൽ എച്ച്എൻകെ റിയെക്കയുമായാണ് നാപോളി കളിച്ചത്. രണ്ടു ഗോളിന് ജയവും സ്വന്തമാക്കി. മാറഡോണ ഏറെക്കാലം കളിച്ച നേപ്പിൾസിലെ സാൻപോളോ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതിഹാസതാരത്തിന് ആദരം അർപ്പിച്ചാണ് കളി തുടങ്ങിയത്. നാപോളി ടീമംഗങ്ങളെല്ലാം മാറഡോണയുടെ പത്താം നമ്പർ ജേഴ്സിയുമണിഞ്ഞ് കളത്തിലിറങ്ങി. ഒരു മിനിറ്റ് മൗനം ആചരിച്ചു.
1984ൽ നാപോളിയിൽ എത്തിയ മാറഡോണ ക്ലബ്ബിന് രണ്ട് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും യൂറോപ്യൻ കപ്പും സമ്മാനിച്ചിരുന്നു.
സാൻപോളോ സ്റ്റേഡിയത്തിന് മാറഡോണയുടെ പേര് നൽകണമെന്ന് നാപോളി ഉടമ ഒറേലിയോ ഡി ലൗറെന്റി കത്തെഴുതിയിരുന്നു. നേപ്പിൾസ് മേയർ ല്യൂജി ഡി മജിസ്ട്രിസ് ഈ നിർദേശത്തെ പിന്താങ്ങി.യൂറോപയിലെ മറ്റു മത്സരങ്ങളിൽ അഴ്സണൽ, ടോട്ടനം ഹോട്സ്പർ ടീമുകൾ ജയം നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..