നൗകാമ്പ് > ലയണൽ മെസി ആ ഗോൾ ദ്യേഗോ മാറഡോണയ്ക്ക് സമർപ്പിച്ചു. സ്പാനിഷ് ലീഗിൽ ഒസാസുനയ്ക്കെതിരായ മത്സരത്തിലായിരുന്നു ബാഴ്സ ക്യാപ്റ്റന്റെ ഗോൾ. നാല് ഗോളിനായിരുന്നു ബാഴ്സയുടെ ജയം.
നാലാംഗോൾ മെസിയിൽനിന്നായിരുന്നു. ബോക്സിന് വെളിയിൽനിന്ന് അടിതൊടുത്തശേഷം മെസി മാറഡോണയ്ക്കായി ആ ഗോൾ സമർപ്പിച്ചു. ബാഴ്സയുടെ ജഴ്സി ഊരി, ന്യൂവെൽ ഓൾഡ് ബോയ്സിന്റെ പത്താംനമ്പർ കുപ്പായത്തിൽ മെസി നിന്നു. മുകളിലേക്ക് നോക്കി ഇരുകൈകളുംകൊണ്ട് ചുംബനം പകർന്നു. മാറഡോണ കരിയറിന്റെ അവസാനം ന്യൂവെൽസിനായി പത്താം നമ്പർ ജഴ്സിയിൽ കളിച്ചിരുന്നു. മെസിയുടെ ആദ്യ ക്ലബ്ബ് ന്യൂവെൽസായിരുന്നു.
മെസിയെ കൂടാതെ ഒൺടോയ്ൻ ഗ്രീസ്മാൻ, കാർലോസ് ബ്രത്വയ്റ്റ്, ഫിലിപ് കുടീന്യോ എന്നിവരും ഒസാസുനയ്ക്കെതിരെ ഗോളടിച്ചു.
റയൽ മാഡ്രിഡ് 1–-2ന് അലാവെസിനോട് തോറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..