Deshabhimani

മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 07:55 PM | 0 min read

ന്യൂഡൽഹി > മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകൻ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനാണ് മനോലോയെ പരിശീലക സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഐഎസ്എൽ ക്ലബായ എഫ്സി ഗോവയുടെ പരിശീലകനാണ് സ്‌പാനിഷുകാരനായ മാർക്വസ്‌.

ഈ ചുമതലയും അടുത്ത സീസൺ വരെ തുടരും. 2025 മുതൽ മുഴുവൻസമയ പരിശീലകനാകും. മൂന്നുവർഷത്തേക്കാണ് കരാർ. 2020 മുതൽ ഐഎസ്എല്ലിൽ പരിശീലക റോളിലുണ്ട്. 2023 വരെ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായിരുന്നു. ഇഗർ സ്റ്റിമച്ചിന്‌ പകരക്കാരനായാണ്‌ മനോലോ ചുമതലയേൽക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home