ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ഫുട്‌ബോൾ ലീഗ് നിർണായക പോരാട്ടത്തിൽ അഴ്‌സണൽ ബ്രൈറ്റണോട് തോറ്റതോടെ മാഞ്ചസ്‌റ്റർ സിറ്റിയുടെ വഴി തെളിഞ്ഞു. ശേഷിക്കുന്ന മൂന്ന് കളിയിൽ ഒരുജയംമതി പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്. 21ന് ചെൽസിയുമായാണ് കളി. ജയിച്ചാൽ കിരീടം നിലനിർത്താം. എന്നാൽ, കളത്തിലിറങ്ങുംമുമ്പുതന്നെ ജേതാക്കളാകാനും സാധ്യതയുണ്ട്. നോട്ടിങ്‌ഹാം ഫോറസ്‌റ്റിനോട് അഴ്‌സണൽ തോറ്റാൽ ചെൽസിക്കെതിരെ ഇറങ്ങുംമുമ്പ് സിറ്റിക്ക് ജേതാക്കളാകാം.
ലീഗിൽ മാത്രമല്ല, ചാമ്പ്യൻസ് ലീഗിലും എഫ്‌എ കപ്പിലും സിറ്റിക്ക് പ്രതീക്ഷയുണ്ട്. നാല് ജയം കിട്ടിയാൽ മൂന്ന് കിരീടങ്ങൾ അവർക്ക് സ്വന്തമാക്കാം. ലീഗിൽ ചെൽസിയെ തോൽപ്പിച്ചാൽ കിരീടം. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡുമായുള്ള രണ്ടാംപാദ സെമി നാളെയാണ്. ജയിച്ചാൽ ഫൈനൽ. ഒരു ജയംകൂടി കിട്ടിയാൽ കിരീടം. എഫ്‌എ കപ്പിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡുമായുള്ള കിരീടപ്പോരാട്ടം ജൂൺ മൂന്നിനാണ്. ലീഗിൽ ഒരുഘട്ടം അഴ്‌സണലായിരുന്നു കിരീടപ്പോരിൽ മുന്നിൽ. എന്നാൽ, തുടർ ജയങ്ങളുമായി സിറ്റി കുതിക്കുകയും അഴ്‌സണൽ പ്രതിരോധപ്പിഴവിൽ പതറുകയും ചെയ്‌തതോടെ കാറ്റ് മാറിവീശി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..