26 August Monday

‘വിരമിക്കൽ സമയം ധോണിക്കറിയാം; ചർച്ചയ‌്‌‌ക്ക‌് പ്രസക്തിയില്ല’

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

മുംബൈ > ക്രിക്കറ്റിൽനിന്ന‌് എപ്പോൾ വിരമിക്കണമെന്ന‌് ധോണിയെപ്പോലുള്ള ഇതിഹാസതാരത്തിന‌് അറിയാമെന്ന‌് സെലക‌്ഷൻ കമ്മിറ്റി ചെയർമാൻ എം എസ‌് കെ പ്രസാദ‌് പറഞ്ഞു. വിരമിക്കൽ വ്യക്തിപരമായ കാര്യമാണ‌്. അതിനാൽ ഇക്കാര്യത്തിൽ ചർച്ചയില്ല.

വിൻഡീസിനെതിരായ പരമ്പരയ‌്ക്ക‌് ഉണ്ടാകില്ലെന്ന‌് ധോണി അറിയിച്ചിരുന്നു. ‌രണ്ട‌് മാസത്തേക്ക‌് സൈനികസേവനത്തിന‌് പോകുകയാണ‌്.  അപ്പോൾ ധോണിയെക്കുറിച്ചുള്ള ചർച്ചയ‌്‌ക്ക‌് പ്രസക്തിയില്ല. ലോകകപ്പിലെ പ്രകടനവും ഭാവിയിലേക്കുള്ള പരമ്പരകളും കണക്കിലെടുത്താണ‌് ടീം പ്രഖ്യാപിച്ചത‌്. ധോണിക്ക‌് പകരക്കാരനെ വളർത്തിയെടുക്കാനുള്ള ശ്രമം തുടങ്ങി. അതിന്റെ ഭാഗമാണ‌് ഋഷഭ‌് പന്തിനെ ടീമിലെടുത്തത‌്. കേദാർ ജാദവിനെ ടീമിൽ എടുക്കാതിരിക്കാനുള്ള ഒരു സാഹചര്യവുമില്ലെന്ന‌് പ്രസാദ‌് വിശദീകരിച്ചു.


പ്രധാന വാർത്തകൾ
 Top