02 March Tuesday

22 വർഷങ്ങൾക്കുശേഷം ആൻഫീൽഡിൽ എവർട്ടൺ

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

ലണ്ടൻ > ലിവർപൂളിന്റെ തളർച്ച തുടരുന്നു. 22 വർഷങ്ങൾക്കുശേഷം സ്വന്തം തട്ടകമായ ആൻഫീൽഡിൽ എവർട്ടണോട്‌ തോറ്റു (2–-0). 1999നുശേഷം ആദ്യമായാണ്‌ അയൽക്കാരായ എവർട്ടൺ ലിവർപൂൾ മൈതാനത്ത്‌ ജയമാഘോഷിക്കുന്നത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്റെ തുടർച്ചയായ നാലാംതോൽവിയാണിത്‌. നാലും ആൻഫീൽഡിൽ.

1923നുശേഷം ആദ്യമായാണ് തുടർച്ചയായി‌ ഇത്രയും കളിയിൽ അവർ ആൻഫീൽഡിൽ പരാജയമറിയുന്നത്‌. റിച്ചാർലിസണും ഗൈൽഫി സിഗേർസണുമാണ്‌ എവർട്ടണിന്റെ ഗോളുകൾ നേടിയത്‌. ഗോളി ജോർദാൻ പിക്‌ഫോർഡിന്റെ മികച്ച പ്രകടനവും അവരുടെ ജയത്തിന്‌ കരുത്തായി. 25 കളിയിൽ 40 പോയിന്റുമായി ആറാമതാണ്‌ ലിവർപൂൾ. കിരീടസാധ്യതകൾ അവസാനിച്ചു. എവർട്ടൺ ഏഴാമതാണ്‌. 

ടോട്ടനം ഹോട്സ്പറിനെ വെസ്റ്റ്ഹാം യുണെെറ്റഡ് മറികടന്നു (2–-1). ലെസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ വീഴ്ത്തി (2–-1).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top