31 March Tuesday

സച്ചിൻ ടെണ്ടുൽക്കറിന്‌ ലോറിയസ്‌ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


ബെർലിൻ
കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ്‌ പുരസ്‌കാരം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്‌. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌ വിജയ നിമിഷത്തിനാണ്‌ അംഗീകാരം. വോട്ടെടുപ്പിൽ സച്ചിൻ ഒന്നാമതെത്തുകയായിരുന്നു. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്‌ സച്ചിൻ.

2011ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌ വിജയ നിമിഷം

2011ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌ വിജയ നിമിഷം


 

മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അർജന്റീന ഫുട്‌ബോൾ താരം  ലയണൽ മെസ്സിയും ബ്രിട്ടന്റെ ഫോർമുല വൺ ലോകചാമ്പ്യൻ ലൂയി ഹാമിൽട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറിയസ് പുരസ്‌കാരം പങ്കിടുന്നത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോൾ താരമാണ്  മെസി. അമേരിക്കയുടെ ജിംനാസ്‌റ്റിക്‌താരം സിമോണി ബെയ്‌ൽസാണ്‌ മികച്ച വനിതാ താരം. സ്പാനിഷ് ബാസ്കറ്റ് ബോൾ ടീം ആണ്‌ മികച്ച ടീമിനുള്ള പുരസ്കാരം  നേടിയത്‌.


 


പ്രധാന വാർത്തകൾ
 Top