21 February Thursday

ഐസിസി പുരസ്കാര നേട്ടത്തിൽ ചരിത്രമെഴുതി കോഹ്‌ലി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ദുബായ്> 2018 ലെ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരങ്ങൾ തൂത്ത്‌വാരി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മികച്ച താരത്തിനുള്ള ഗാരി സോബേഴ്‌സ് ട്രോഫിയക്ക്‌ പുറമെ മികച്ച ടെസ്റ്റ് താരമായും മികച്ച ഏകദിന താരമായും കോഹ്‌ലിയെ തെരഞ്ഞെടുത്തു. മൂന്നു പുരസ്കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. ഇതോടെ മികച്ച താരത്തിനുള്ള മൂന്ന് അവാർഡുകളും ഇരുടീമുകളുടെയും ക്യാപ്റ്റൻ സ്ഥാനവും കരസ്ഥമാക്കിയ കോഹ്‌ലി പുരസ്‌ക്കാര നേട്ടത്തിൽ പുതിയ ചരിത്രം കുറിച്ചു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്. 2012ലും കോലി മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018 കലണ്ടർ വർഷത്തിൽ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇന്ത്യൻ നായകനാണ്. ടെസ്റ്റിൽ 55.08 ശരാശരിയിൽ 1322 റൺസ് നേടിയ കോഹ്‌ലി, 5 സെഞ്ചുറികളും സ്വന്തമാക്കി. ഏകദിനത്തിൽ 133.5 ശരാശരിയിൽ 1202 റൺസ് നേടി. 6 സെഞ്ചുറികളും കോഹ്‍ലി സ്വന്തം പേരിൽ കുറിച്ചു.

എമർജിംഗ് പ്ലയർ ഓഫ് ദ ഇയർ  പുരസ്കാരം റിഷഭ്  പന്ത് നേടി. ഓസ്ട്രേലിയൻ താരം ആരോണ്‍  ഫിഞ്ചാണ് മികച്ച ട്വന്‍റി 20 താരം. സ്പിരിറ്റ് ഓഫ് ദ ഇയർ പുരസ്കാരം ന്യുസീലന്‍ഡ് നായകൻ കെയ്ൻ  വില്യംസണ്‍ സ്വന്തമാക്കി. ഐസിസി റാങ്കിങ്ങിൽ ടീം ഇന്ത്യ ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ രണ്ടാം സ്ഥാനത്തുമാണ്‌.


പ്രധാന വാർത്തകൾ
 Top