03 March Wednesday

ട്വന്റി ട്വന്റി: ഡൽഹിയെ പൊളിച്ചടുക്കി കേരളം; വിഷ്‌ണു വിനോദിനും ഉത്തപ്പയ്‌ക്കും അർധസെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

മുംബൈ > സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഡൽഹിയെയും തകർത്ത് കേരളത്തിന്റെ പടയോട്ടം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 19 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ കേരളം മറികടന്നു, ആറ് വിക്കറ്റ് ജയം. കേരളത്തിനായി ഓപ്പണർ റോബിൻ ഉത്തപ്പ, വിഷ്‌ണു വിനോദ് എന്നിവർ അര്‍ധസെഞ്ചുറി നേടി. 54 പന്തുകള്‍ നേരിട്ട ഉത്തപ്പ 91 റൺസ് നേടി പുറത്തായി. വിഷ്ണു വിനോദ് 38 പന്തില്‍ 71 റൺസെടുത്തു പുറത്താകാതെ നിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top