13 December Friday

പുതുചരിത്രം; സ്‌കൂൾ കായികമേള അത്‌ലറ്റിക്‌സ് കിരീടം മലപ്പുറത്തിന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

മലപ്പുറം 1–-2–-3; സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മലപ്പുറം 
താരങ്ങളായ ആദിത്യ അജി(1850), എയ്‌ഞ്ചൽ ജെയിംസ്‌(1921), എൻ ആർ 
പാർവതി (1925) എന്നിവർ മെഡലിലേക്ക്‌ കുതിച്ചെത്തുന്നു ഫോട്ടോ: പി ദിലീപ്‌ കുമാർ

കൊച്ചി> സംസ്ഥാന സ്‌കൂൾ കായികമേളയുടെ അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന്റെ പെരുമ്പറ. എറണാകുളത്തിന്റെയും പാലക്കാടിന്റെയും കോട്ടകൾ തകർത്തെറിഞ്ഞ്‌ കൊച്ചിയിലെ സിന്തറ്റിക്‌ ട്രാക്കിൽ പുതുചരിത്രമെഴുതി അത്‌ലറ്റിക്‌സ് കിരീടം മലപ്പുറം സ്വന്തമാക്കി.

നാല് മത്സരങ്ങൾ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ് നേടിയതോടെയാണ് മലപ്പുറം കന്നികിരീടം ഉറപ്പിച്ചത്.  189 പോയിന്റുമായി പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്.


നിന്തലിനു പിന്നാലെ ഗെയിസിലും ജേതാക്കളായ തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്മാരായിരുന്നു. ഗെയിസില്‍ 144 സ്വര്‍ണമടക്കം 1213 പോയിന്റോടെയാണ് തിരുവനന്തപുരം ആധിപത്യമുറപ്പിച്ചത്. ഓവറോള്‍ നേട്ടത്തിലും ബഹുദൂരം(1926 പോയിന്റ്) മുന്നിലെത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top