Deshabhimani

മിന്നൽ 
വിഷ്‌ണു ; 33 പന്തിൽ സെഞ്ചുറി, 17 സിക്‌സർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 11:56 PM | 0 min read


തിരുവനന്തപുരം
കേരള ക്രിക്കറ്റ്‌ ലീഗിൽ വിഷ്‌ണു വിനോദിന്റെ വെടിക്കെട്ട്‌. ആലപ്പി റിപ്പിൾസിനെതിരെ 45 പന്തിൽ 139 റണ്ണടിച്ചുകൂട്ടിയ വിഷ്‌ണു തൃശൂർ ടൈറ്റൻസിന്‌ എട്ട്‌ വിക്കറ്റിന്റെ ജയമൊരുക്കി. 182 റൺ ലക്ഷ്യവുമായി ഇറങ്ങിയ തൃശൂർ 12.4 ഓവറിലാണ്‌ ജയം പിടിച്ചത്‌. ആലപ്പി ആറ്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ 181 റണ്ണെടുത്തത്‌. വിഷ്‌ണുവിന്റെ സിക്‌സർ മഴയായിരുന്നു ആലപ്പി കണ്ടത്‌. 17 കൂറ്റൻ സിക്‌സറുകൾ. അഞ്ച്‌ ഫോർ. കേരള ക്രിക്കറ്റ് ലീഗിലെ  അതിവേഗ സെഞ്ചുറിയും കുറിക്കപ്പെട്ടു. 33 പന്തിലായിരുന്നു സെഞ്ചുറി. സിക്‌സർ പറത്തി മൂന്നക്കം പൂർത്തിയാക്കി. ആലപ്പിക്കായി 53 പന്തിൽ 90 റണ്ണടിച്ച ക്യാപ്‌റ്റൻ മുഹമ്മദ്‌ അസഹ്‌റുദീനാണ്‌ തിളങ്ങിയത്‌.

ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ജൈത്രയാത്ര തുടർന്നു. കലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്സിനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി. 173 റൺ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം ഒരു പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി.

സ്കോർ: കലിക്കറ്റ് 172/5, കൊല്ലം 173/7 (19.5).

എട്ട് കളിയിൽ ഏഴും ജയിച്ച് 14 പോയിന്റോടെ കൊല്ലം ഒന്നാംസ്ഥാനത്ത് കുതിപ്പ് തുടരുന്നു. എട്ട് കളിയിൽ അഞ്ച് ജയമടക്കം 10 പോയിന്റുമായി കലിക്കറ്റ് രണ്ടാംസ്ഥാനത്തുണ്ട്. തൃശൂരിനും ആലപ്പിക്കും ആറ് പോയിന്റുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home