15 October Tuesday

അനായാസം ട്രിവാൻഡ്രം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

മാൻ ഓഫ് ദി മാച്ചായ ട്രിവാൻഡ്രത്തിന്റെ എം എസ് അഖിൽ


തിരുവനന്തപുരം
കേരള ക്രിക്കറ്റ്‌ ലീഗിൽ ട്രിവാൻഡ്രം റോയൽസ്‌ എട്ടുവിക്കറ്റിന്‌ തൃശൂർ ടൈറ്റൻസിനെ പരാജയപ്പെടുത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം പുലർത്തിയ റോയൽസ്‌ ചെറിയ ലക്ഷ്യം അനായാസം പിന്തുടർന്നു.

സ്‌കോർ:  തൃശൂർ 129/6; ട്രിവാൻഡ്രം 132/2 (17.5).

എം എസ്‌ അഖിൽ അർധസെഞ്ചുറിയുമായി വിജയമൊരുക്കി. 37 പന്തിൽ 54 റണ്ണടിച്ചപ്പോൾ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറും ഉൾപ്പെട്ടു. ഗോവിന്ദ്‌ പൈ 23 പന്തിൽ 30 റണ്ണുമായി പിന്തുണച്ചു. ഇരുവരും മൂന്നാംവിക്കറ്റിൽ പുറത്താകാതെ 87 റണ്ണടിച്ചു. റിയാ ബഷീർ (22), എസ്‌ സുബിൻ (21) എന്നിവരുടെ വിക്കറ്റുകളാണ്‌ നഷ്‌ടമായത്‌. അഖിൽ കളിയിലെ താരമായി.

മഴയെത്തുടർന്ന്‌ വൈകിയാണ്‌ മത്സരം ആരംഭിച്ചത്‌. ടോസ് നേടിയ ട്രിവാൻഡ്രം തൃശൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യപന്തിൽ തൃശൂരിന്റെ ഓപ്പണർ എസ്‌ ആനന്ദ്‌ സാഗർ പുറത്തായി. അക്ഷയ്‌ മനോഹർ (21 പന്തിൽ 35), ക്യാപ്‌റ്റൻ വരുൺ നായർ (38 പന്തിൽ 28), അഹമ്മദ്‌ ഇമ്രാൻ (18 പന്തിൽ 17) എന്നിവരാണ് സ്‌കോർ 100 കടത്തിയത്‌. പോയിന്റ്‌ പട്ടികയിൽ ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സാണ്‌ ഒന്നാംസ്ഥാനത്ത്‌. ട്രിവാൻഡ്രം ഏഴുകളിയിൽ നാല്‌ ജയവുമായി എട്ടു പോയിന്റ്‌ നേടി. കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാഴ്‌സിനും എട്ട്‌ പോയിന്റുണ്ട്‌. തൃശൂർ ടൈറ്റൻസും ആലപ്പി റിപ്പിൾസും നാല്‌ പോയിന്റുമായി അവസാനസ്ഥാനത്താണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top