28 January Saturday

ഐഎസ്‌എൽ : ഹൈദരാബാദിനെ വീഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

ഗോൾ നേടിയ ദിമിത്രിയോസ് ഡയമന്റാകോസിന്റെ ആഹ്ലാദം image credit Kerala Blasters FC twitter

ഹൈദരാബാദ്‌
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്‌ തുടരുന്നു. ചാമ്പ്യന്മാരായ ഹൈദരാബാദ്‌ എഫ്‌സിയെ ഒരു ഗോളിന്‌ വീഴ്‌ത്തി. ദിമിത്രിയോസ് ഡയമന്റാകോസാണ്‌ വിജയഗോൾ കുറിച്ചത്‌. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ മൂന്നാംജയമാണിത്‌. ഏഴ്‌ കളിയിൽ നാല്‌ ജയവും മൂന്ന്‌ തോൽവിയുമായി 12 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്കുയർന്നു ബ്ലാസ്‌റ്റേഴ്‌സ്‌.

തോൽവിയറിയാതെ മുന്നേറിയ ഹൈദരാബാദിന്റെ സീസണിലെ ആദ്യ തോൽവികൂടിയാണിത്‌. ഡിസംബർ നാലിന്‌ ജംഷഡ്‌പുർ എഫ്‌സിയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. മറ്റൊരു കളിയിൽ ചെന്നൈയിൻ എഫ്‌സി 3–-1ന്‌ ജംഷഡ്‌പുരിനെ വീഴ്‌ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top