27 September Monday

കമല്‍പ്രീതിന് മെഡലില്ല; ഡിസ്‌കസ് ത്രോയില്‍ ആറാം സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

Photo Credit: Twitter/TeamIndia

ടോക്യോ > വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയ്ക്ക് നിരാശ. മെഡല്‍ ലക്ഷ്യമിട്ടിറങ്ങിയ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ ആറാം സ്ഥാനമാണ് നേടിയത്. 63.07 മീറ്ററാണ് കമല്‍പ്രീത് ഫൈനലില്‍ മറികടന്നത്. ഇന്ത്യന്‍ താരത്തിന്റെ ആറ് ശ്രമങ്ങളില്‍ മൂന്നെണ്ണം ഫൗളാകുകയും ചെയ്തു. യോഗ്യതാറൗണ്ടില്‍ രണ്ടാം സ്ഥാനത്തായിരുന്നു കമല്‍പ്രീത്.

ഫൈനല്‍ മത്സരത്തില്‍ അമേരിക്കയുടെ വലരി ഓള്‍മാന്‍ 68.98 മീറ്റര്‍ ദൂരം കണ്ടെത്തി സ്വര്‍ണം നേടി. 66.86 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ക്രിസ്റ്റില്‍ പ്യൂഡെന്‍സ് വെള്ളിയും 65.72 മീറ്റര്‍ കണ്ടെത്തിയ ക്യൂബയുടെ യൈമി പെരെസ് വെങ്കലവും സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top