14 August Friday

റൊണാൾഡോ മിന്നി; യുവന്റസിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

അലിയാൻസ്‌ അരീന > ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ യുവന്റസിന്‌ തകർപ്പൻ ജയം. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ലെക്കെയെ നാല്‌ ഗോളുകൾക്ക്‌ തകർത്തു. ഒരു ഗോൾ നേടുകയും രണ്ടെണ്ണത്തിന്‌ വഴിയൊരുക്കുകയും ചെയ്‌ത റൊണാൾഡോയാണ്‌ യുവന്റസിന്റെ വിജയശിൽപ്പി.

പൗലോ ഡിബാല, ഗൊൺസാലോ ഹിഗ്വെയ്‌ൻ, മാതിസ്‌ ഡിലിറ്റ്‌ എന്നിവരും ലക്ഷ്യംകണ്ടു. ജയത്തോടെ ലീഗിൽ ലാസിയോയുമായുള്ള വ്യത്യാസം ഏഴ്‌ പോയിന്റാക്കി യുവന്റസ്‌‌. 28 കളികളിൽ 69. ലാസിയോക്ക്‌ 27ൽ 62ഉം. കഴിഞ്ഞ കളികളിൽ പതറിയ റൊണാൾഡോയായിരുന്നില്ല ലെക്കെയ്‌ക്കെതിരെ. വീര്യം വീണ്ടെടുത്തു. എതിർ പ്രതിരോധനിരയ്‌ക്ക്‌ സദാസമയം തലവേദനയായി. ബൈസിക്കിൾ കിക്കിലൂടെ ഗോൾശ്രമവും നടത്തി.  റോഡ്രിഗോ ബെന്റാഗറിനെ അപകടകരമായി വീഴ്‌ത്തിയതിന്‌ ഫാബിയോ ലൂസിയോണി ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയത്‌ ലെക്കെയെ തളർത്തി.

രണ്ടാംപകുതിയായിരുന്നു യുവന്റസിന്റെ ഗോളുകളെല്ലാം. റൊണാൾഡോ നൽകിയ പന്തിൽ ഡിബാല തുടക്കമിട്ടു. 62–-ാംമിനിറ്റിൽ റൊണാൾഡോയെ ബോക്‌സിൽ വീഴ്‌ത്തിയതിന്‌ പെനൽറ്റി. പോർച്ചുഗീസുകാരൻ സീസണിലെ 23–-ാംഗോൾ ഉറപ്പിച്ചു. റൊണാൾഡോയുടെ സുന്ദരമായ നീക്കത്തിൽനിന്ന്‌ ഹിഗ്വെയ്‌ൻ യുവന്റസ്‌ സ്‌കോർ മൂന്നാക്കി. പിന്നാലെ ഹെഡ്ഡറിൽ ഡിലിറ്റ്‌ പട്ടിക തികച്ചു. ചൊവ്വാഴ്‌ച ജിനോവയ്‌ക്കെതിരെയാണ്‌ യുവന്റസിന്റെ അടുത്ത കളി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top